18 June Tuesday

ബലാത്സംഗം: അഞ്ച് വർഷത്തിന‌ു ശേഷം പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
ചിറയിൻകീഴ് 
ബലാത്സംഗ കേസിലെ പ്രതി അഞ്ച് വർഷത്തിനു ശേഷം ചിറയിൻകീഴ് പൊലീസിന്റെ പിടിയിലായി. ശാർക്കര കടകം കരിങ്ങണ്ടതോപ്പ് സ്വദേശി സാജൻ (28) ആണ് പിടിയിലായത്. 
ചിറയിൻകീഴ് കടകം സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായ പ്രതി യുവതിയെ കടത്തിക്കൊണ്ടുപോയി ഒമ്പത് മാസം വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച‌് ലൈംഗികമായി പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
 
യുവതിയുടെ പരാതിയെ തുടർന്ന് 2014ൽ ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇതിനിടെ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി ഒരു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തുകയും രാത്രികാലങ്ങളിൽ കടലിൽ മത്സ്യബന്ധനത്തിന് പോകുകയും പകൽ  ഒളിവിൽ കഴിയുകയുമായിരുന്നു.ഒളിവിൽ കഴിഞ്ഞ കാലയളവിൽ വാദിയെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ജില്ലാ പൊലീസ് മേധാവി പി അശോക് കുമാറിന‌് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിറയിൻകീഴ് സിഐ യു പി വിപിൻകുമാർ, എസ്ഐ ഡി രാജീവ്, സിപിഒമാരായ ഹാരിത്ത്, ബൈജു, ശരത് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top