17 October Thursday

ശ്രീചിത്രയിൽ ബിരുദദാനം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും നീതി ആയോഗ് അംഗവുമായ ഡോ. വിജയ് കുമാര്‍ സരസ്വത് ബിരുദദാനം നിർവഹിക്കുന്നു

 തിരുവനന്തപുരം 
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ‌് ടെക്‌നോളജിയിലെ 35 –--ാമത് ബാച്ചിന്റെ ബിരുദദാനം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും നിതി ആയോഗ് അംഗവുമായ ഡോ. വിജയ് കുമാര്‍ സരസ്വത് നിർവഹിച്ചു. കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലുമായ പ്രൊഫ. ബലറാം ഭാര്‍ഗവ മുഖ്യാതിഥിയായി. ഇ ശ്രീധരൻ  സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ സ്വാഗതവും ഡോ. പി. ശങ്കരശര്‍മ നന്ദിയും പറഞ്ഞു.
 
ഡിഎം , എംസിഎച്ച് , പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, കാര്‍ഡിയോളജി- ന്യൂറോളജി സബ് സ്‌പെഷ്യാലിറ്റികളിലെ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പിഎച്ച്ഡി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എംഫില്‍, എംഎസ് കോഴ്‌സുകള്‍ വിജയിച്ച 147 സീനിയര്‍ റസിഡന്റുമാര്‍, ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദം ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top