18 September Wednesday

ഡിവൈഎഫ്‌ഐ മഴക്കാലപൂർവ ശുചീകരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

 

പുനലൂർ
മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ഡിവൈഎഫ്ഐയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ ഉദ്ഘാടനം പുനലൂർ ഗ്രേസിങ് ബ്ലോക്ക‌് എൽപി സ്കൂളിൽ ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു നിർവഹിച്ചു. 
ബ്ലോക്ക് കമ്മിറ്റി  നേതൃത്വത്തിലാണ്  സ്കൂൾ പരിസരം, കിണർ, ക്ലാസ് മുറികൾ, ഇരിപ്പിടങ്ങൾ  എന്നിവ വൃത്തിയാക്കിയത്. ബ്ലോക്ക് പ്രസിഡന്റ് ടി അൻസർ അധ്യക്ഷനായി.  സെക്രട്ടറി എസ് എൻ രാജേഷ് സ്വാഗതം പറഞ്ഞു. ‌എസ് രാജേന്ദ്രൻനായർ, കെ എ ലത്തീഫ്,  പ്രസന്ന കൃഷ്ണൻ, ഡി ദിനേശൻ,  പ്രധാനാധ്യാപിക ശ്രീകല, സതേഷ്, ശ്യാം, എബി, ശ്യാഗിൻ കാർത്തിക്, അനൂപ്, ശരത്ത് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top