27 May Monday

മുസ്ലിം ജമാഅത്തിന്റെ പിന്തുണ ഇടതുമുന്നണിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
കൊല്ലം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ  പിന്തുണയ‌്ക്കുമെന്ന‌് കേരള മുസ്ലിം ജമാഅത്ത്. കാന്തപുരം എ പി അബൂബക്കർ മുസലിയാർ പ്രസിഡന്റായുള്ള മുസ്ലിം ജമാഅത്തിന്റെ യുവജന വിഭാഗമായ എസ്‌വൈഎസ് മുഖേന ഇതിനോടകം പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് സന്ദേശം കൈമാറി. എസ്‌വൈഎസ‌്  സോൺ കമ്മിറ്റികളിൽ ജാഗ്രതാസദസ്സ‌് സംഘടിപ്പിച്ച് സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയാണ‌് നിലപാട‌് വിശദീകരിക്കുന്നത‌്.  
 രാജ്യത്ത് മതേതര സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയും ന്യൂനപക്ഷവിഷയങ്ങളിൽ ഇടപെടാൻ ഇടതുപക്ഷം അനിവാര്യമാണെന്നും നേതാക്കൾ പറയുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ  യുഡിഎഫിനെ പിന്തുണയ‌്ക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും ഫാസിസ്റ്റ് വോട്ടുകൾ ഏകീകരിക്കാനും വഴിയൊരുക്കും.  കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നു മാത്രമല്ല, മൃദുഹിന്ദുത്വ നിലപാട് തുടരുകയാണെന്നും സുന്നി സംഘടന വിമർശിക്കുന്നു. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ ന്യൂനപക്ഷ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടൽ നടത്തുന്നുണ്ട‌്.  ലീഗിന്റെ സമ്മർദത്തിൽ വഴങ്ങി കഴിഞ്ഞ മർകസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നേതാക്കളുടെ തീരുമാനവും ഇടതുപക്ഷത്തെ ശക്തമായി പിന്തുണയ‌്ക്കുന്നതിന് പ്രേരകമായി. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം മതേതരത്വം നിലനിൽക്കണമെന്ന പാർടികൾക്കിടയിലെ നിലപാടിൽ  വിള്ളലുണ്ടാക്കിയെന്നും രാഹുലിന്റെ വരവ് സംഘപരിവാറിന് പുതിയ ഊർജം പകരുന്നുവെന്നുമുള്ള നിലപാടാണ‌് എസ‌്‌വൈഎസിന‌്.
പ്രധാന വാർത്തകൾ
 Top