29 May Friday
കാക്കനാടൻ സ്മൃതി നാളെ

സാഹിത്യശിൽപ്പശാലയിൽ മുകുന്ദനും ബെന്യാമിനും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
കൊല്ലം
കാക്കനാടന്റെ എട്ടാം സ്മൃതി വാർഷികദിനാചരണം ശനിയാഴ്ച നടക്കും. കാക്കനാടൻ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, കൊല്ലം കോർപറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുഷ്‌പാർച്ചന, സാഹിത്യസംവാദം, ശിൽപ്പശാല, അനുസ്മരണ സമ്മേളനം എന്നീ പരിപാടികൾ നടക്കും. വൈകിട്ട് അഞ്ചിന്‌ അനുസ്മരണ സമ്മേളനം  സാഹിത്യകാരൻ എം മുകുന്ദൻ ഉദ്‌ഘാടനംചെയ്യും. കെ സോമപ്രസാദ് എംപി അധ്യക്ഷനാകും. കെ വി മോഹൻകുമാർ, ബെന്യാമിൻ, ടി കെ വിനോദൻ തുടങ്ങിയവർ പങ്കെടുക്കും. 
ശനിയാഴ്‌ച രാവിലെ എട്ടിന്‌ കൊല്ലം പോളയത്തോട് കാക്കനാടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. 10ന് കടപ്പാക്കട സ്പോർട്സ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ സാഹിത്യ സംവാദവും ശിൽപ്പശാലയും അക്കാദമി സെക്രട്ടറി കെ പി മോഹനൻ ഉദ്ഘാടനംചെയ്യും. കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടനെയും അനുസ്മരിക്കും. കാക്കനാടൻ വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ശിൽപ്പശാലയിൽ കെ പി നന്ദകുമാർ മോഡറേറ്ററായിരിക്കും.  പരിപാടികളിൽ ഏവരും പങ്കെടുക്കണമെന്ന് കാക്കനാടൻ ഫൗണ്ടേഷൻ ഭാരവാഹികളായ എം എ ബേബി, ഡി സുരേഷ്‌കുമാർ, രാധ കാക്കനാടൻ, എൻ വിജയധരൻ എന്നിവർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top