18 November Monday

സഹകരണവകുപ്പ്‌ ജീവനക്കാരെ പൂട്ടിയിട്ട് കൈയേറ്റം ചെയ്യാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
കുളത്തൂപ്പുഴ
വായ്പ കുടിശ്ശികക്കാരനെ  കാണാനെത്തിയ സഹകരണവകുപ്പ് സെയിൽ ഓഫീസറെയും സംഘത്തെയും വീട്ടിൽ പൂട്ടിയിട്ട് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. 
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സുജിവിലാസത്തിൽ സുരേഷ് ബാബുവിന്‌ എതിരെയാണ് കുളത്തൂപ്പുഴ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ കെ ജെ അലോഷ്യസ് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയത്. പുനലൂർ ജോയിന്റ്‌ രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ സുരേഷ്കുമാർ, കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ വിഷ്ണു ജയകുമാർ, പ്രമോദ്, ഡ്രൈവർ രാജ്കുമാർ എന്നിവരെയാണ് വീട്ടിനുളളിൽ പൂട്ടിയിട്ട് കൈയേറ്റംചെയ്യാൻ 
ശ്രമിച്ചത്.ബുധനാഴ്ച പകലായിരുന്നു സംഭവം. 2013ൽ കാർഷികേതരവായ്പഎടുത്ത സുരേഷ്കുമാർ തുക തിരിച്ചടയ്ക്കാതെ വീഴ്ചവരുത്തിയിരുന്നു.  പലതവണ ബാങ്ക് നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്നാണ് സഹകരണചട്ടം അനുസരിച്ച്‌ സെയിൽ ഓഫീസറുടെ നടപടിക്രമങ്ങളുടെ ഭാഗമായി വായ്പക്കാരനെ തിരക്കി  താമസസ്ഥലത്ത്‌ എത്തിയത്. വായ്പ തിരച്ചടവ്  മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ജീവനക്കാരെ തന്ത്രത്തിൽ വീട്ടിനുള്ളിൽ കയറ്റി കതകുപൂട്ടി രേഖകൾ കൈവശപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. നാട്ടുകാർ ഇടപെട്ടാണ് പിന്നീടിവരെ മോചിപ്പിച്ചത്. കുളത്തൂപ്പുഴ പൊലീസ് മേൽനടപടി 
സ്വീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top