15 November Friday

തുടർവിദ്യാഭ്യാസ ജില്ലാ കലോത്സവം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
പുനലൂർ
സംസ്ഥാന സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ ജില്ലാ കലോത്സവത്തിന് ശനിയാഴ്ച പുനലൂർ ഗവ‍. ഹയർസെക്കൻഡറി സ്‌കൂളിൽ തിരിതെളിയും. 26 ഇനങ്ങളിൽ മൂന്നുവിഭാഗങ്ങളിലായാണ് കലാമത്സരം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാധാമണി ഉദ്‌ഘാടനംചെയ്യുമെന്ന്‌ സംഘാടകരായ പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, ജനറൽ കൺവീനർ സി കെ പ്രദീപ്കുമാർ, സുശീലാ രാധാകൃഷ്ണൻ, ശാന്ത, സുരേഷ് കുമാർ, സുഭാഷ് ജി നാഥ്,അംജത് ബിനു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 160 സാക്ഷരതാ കേന്ദ്രങ്ങളിൽനിന്ന് ആയിരത്തോളം പേർ മത്സരിക്കാനെത്തും.
  ശനിയാഴ്ച രാവിലെ 10-ന് മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ പതാക ഉയർത്തും. പകൽ11 ന് രചനാമത്സരങ്ങൾ. രണ്ടിന് ഘോഷയാത്ര. കലാമത്സരങ്ങളുടെ ഉദ്ഘാടനം കവി അനിൽ പനച്ചൂരാൻ നിർവഹിക്കും.  ഞായറാഴ്ച വൈകിട്ട് അഞ്ചിന്  സമാപന സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യും. സുബിരാജ്,  ബിജുമോൻ, എ കെ നവാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top