19 October Saturday

ജനവാസമേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഡ്രൈവറും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

പാതയോരത്ത് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാ‌ർ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയപ്പോൾ

അഞ്ചൽ
പൊതുനിരത്തിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. തമിഴ്നാട് ശിവകാശി വിരുത്നഗർ തായിൽപ്പെട്ടി സ്വദേശി സെൽവം (30)ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. 
മാലിന്യം എത്തിച്ച പിക്കപ്പ് വാനും കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിൽ തമിഴ്നാട്ടിൽനിന്ന് മെഴുകുതിരിയും ബേക്കറി ഉൽപ്പന്നങ്ങളും എത്തിച്ചുനൽകി അവിടുത്തെ കടകളിൽനിന്ന് പണം കൈപ്പറ്റി മാലിന്യം ശേഖരിക്കുകയും പാതയോരങ്ങളിൽ നിക്ഷേപിച്ച് കടക്കുകയുമാണ് പ്രതിയുടെ പതിവെന്ന് പൊലീസ്‌ പറഞ്ഞു. 
തിരുവനന്തപുരം–- ചെങ്കോട്ട പാതയിൽ കൂവക്കാട് ജങ്‌ഷനു സമീപം ആളൊഴിഞ്ഞ ആർപിഎൽ എസ്റ്റേറ്റ് ഭാഗത്താണ് മാലിന്യം നിക്ഷേപിക്കാൻ ശ്രമം നടത്തിയത്. ചൊവ്വാഴ്ച പകലായിരുന്നു സംഭവം. രാത്രിയിൽ ഈ ഭാഗങ്ങളിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതു പതിവായിരുന്നു. തുടർന്ന് ഇവിടെ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ നാട്ടുകാർ തടഞ്ഞുവച്ചാണ് പൊലീസിനു കൈമാറിയത്. കുളത്തൂപ്പുഴ സിഐ സതികുമാറിൻെറ നേതൃത്വത്തിൽ എസ്ഐ ജയ്കുമാർ, എഎസ്ഐ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top