11 December Wednesday
ചരക്കുലോറി നടുറോഡിൽ നിന്നു

കുടുക്കിക്കളഞ്ഞല്ലോ...

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

എൻജിൻ തകരാറിലായി ചരക്കുലോറി റോഡിനു കുറുകേ കുടുങ്ങിയ നിലയിൽ

കുളത്തൂപ്പുഴ
വഴിതെറ്റിയ ചരക്ക്‌ ലോറി എൻജിൻ തകരാറിലായി നടുറോഡിൽ കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക്‌ രൂക്ഷം. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലേക്ക് കടക്കുന്ന അമ്പലക്കടവ് പാലത്തിനു സമീപത്തായി ക്ഷേത്ര കൽവിളക്കിനു മുന്നിലാണ് തിങ്കളാഴ്‌ച രാത്രി ലോറി കുടുങ്ങിയത്. ഇതോടെ ചൊവ്വാഴ്ച മറ്റു യാത്രക്കാർ വലഞ്ഞു. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റിയെത്തിയ വലിയ ലോറിയാണ്‌ രാത്രിയിൽ തിരുവനന്തപുരം–- -ചെങ്കോട്ട പാത മാറി അമ്പലക്കടവ് പാലത്തിലേക്ക് കയറിയത്‌. വഴിതെറ്റിയത്‌ മനസ്സിലാക്കി ഡ്രൈവർ ഉടൻ ലോറി വെട്ടിച്ചു തിരിച്ചതോടെ റോഡിനു കുറുകേ കുടുങ്ങുകയായിരുന്നു.
  ഇതോടെ ആറ്റിനുകിഴക്കേക്കര, അമ്പതേക്കർ, വില്ലുമല ആദിവാസി കോളനി, കുളത്തൂപ്പുഴ ശാസ്താക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയായി. ചെറിയവാഹനങ്ങൾ വലിയ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.  10 കോടി ചെലവഴിച്ച് അമ്പലക്കടവ് –-തെന്മല റോഡ്‌ നവീകരിച്ചെങ്കിലും സ്ഥലസൂചനാ ബോർഡുകളൊ അപകടമുന്നറിയിപ്പികളൊ സ്ഥാപിച്ചിട്ടില്ല. ഇതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവാഹനങ്ങളും സ്ഥലപരിചയമില്ലാത്തവരും വഴിയറിയാതെ ഇവിടെ ഒട്ടേറെത്തവണ കുടുങ്ങിയിട്ടുണ്ട്. എന്നാൽ, അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വാഹനം വഴിയിൽനിന്ന് മാറ്റാൻ നടപടിയെടുക്കാത്തതിലും നാട്ടുകാർക്ക്‌ പ്രതിഷേധമുണ്ട്‌.
പ്രധാന വാർത്തകൾ
 Top