11 December Wednesday

നൂറുമേനി കൊയ്‌ത്‌ കാർഷികസേനയുടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കാർഷിക കർമസേന പ്രവർത്തകർ പാടശേഖരത്തിൽ വിളവെടുപ്പിനെത്തിയപ്പോൾ

ചവറ
മൂന്നേക്കർ പാടശേഖരത്തിലെ വിളവുകൊയ്‌ത്‌ ചവറയിൽ കാർഷിക കർമസേന പ്രവർത്തനം തുടങ്ങി. ചവറ ബ്ലോക്കിൽ കൃഷിഭവൻ രൂപീകരിച്ച കർമസേന ഇനി എവിടെയും വിള കൊയ്യാനെത്തും.
തെക്കെപയ്യല വിജയൻപിള്ള  പാട്ടത്തിനെടുത്ത മൂന്നേക്കർ പാടശേഖരത്തെ വിളവെടുപ്പോടെയാണ്‌ സേന പ്രവർത്തനം തുടങ്ങിയത്‌. 25 അംഗങ്ങളുള്ള കർമസേന പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി കെ ലളിത നിർവഹിച്ചു.
 ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത കർമസേന പ്രവർത്തകർക്ക് ഒരു മാസത്തെ പരിശീലനം കൃഷിഭവൻ നൽകിയിരുന്നു. വർധിച്ചുവരുന്ന കൂലിച്ചെലവിനും തൊഴിലാളി ക്ഷാമത്തിനും പരിഹാരമായാണ് കർമസേന രൂപീകരിച്ചതെന്ന് ചവറ കൃഷി ഓഫീസർ നൂബിയ ബഷീർ പറഞ്ഞു. 
ചവറ വട്ടത്തറ പാടശേഖരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഹുൽ, ഷറഫ്, പൊന്നി വല്ലഭദാസ്, ഗീത, അംബിക, കർമസേന കോ–-ഓഡിനേറ്റർ വി കെ ബീന, കൃഷി അസിസ്റ്റന്റ് ജെസ്നി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top