19 October Saturday

തെരുവുനായ്‌ക്കൾ 4 കിടാരികളെ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

പശുക്കുട്ടികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിലയിൽ

കരുനാഗപ്പള്ളി 
തെരുവുനായ്‌ക്കൾ നാലു കിടാരികളെ കടിച്ചുകൊന്നു. മരുതൂര്‍കുളങ്ങര വടക്ക് മേക്കേ അയണിവേലില്‍ വീട്ടില്‍ ക്ഷീരകർഷകൻ രാധാകൃഷ്ണപിള്ളയുടെ നാല് പശുക്കുട്ടികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. രണ്ടു പശുക്കളെ കടിച്ചു പരിക്കേൽപ്പിക്കുകയുംചെയ്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പശുക്കളുടെ കരച്ചില്‍കേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണപിള്ളയും കുടുംബവും തെരുവുനായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. സ്വന്തമായി തൊഴുത്തില്ലാത്തതിനാല്‍ അയല്‍ക്കാരന്റെ വസ്തുവിലായിരുന്നു പശുക്കളെ വളര്‍ത്തിയിരുന്നത്. പ്രദേശത്ത്‌ തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്‌.
പ്രധാന വാർത്തകൾ
 Top