19 September Thursday

അതേയ്‌ , ഇന്നുച്ചവരേയുള്ളൂ...

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കൊല്ലം
പ്രളയബാധിതർക്കായി അവശ്യവസ്‌തുക്കൾ സമാഹരിക്കുന്ന ജില്ലയിലെ കലക്‌ഷൻ സെന്ററുകളുടെ പ്രവർത്തനം ഞായറാഴ്‌ച ഉച്ചയോടെ അവസാനിപ്പിക്കും.  
  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക്തലത്തിലും ടി എം വർഗീസ് ഹാളിലുമായി നടത്തുന്ന കേന്ദ്രങ്ങൾ ഞായറാഴ്‌ച പകൽ രണ്ടിന് അവസാനിപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു.  ക്ലീനിങ്‌ വസ്തുക്കളും  ബാഗ്, നോട്ട്ബുക്ക്, കുട തുടങ്ങിയവയും വീട്ടുപകരണങ്ങളും ഇന്ന്‌ ജനങ്ങൾക്ക്‌  കൈമാറാമെന്ന് കലക്ടർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top