21 September Saturday

നിയന്ത്രണംവിട്ട കാര്‍ തെങ്ങിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

തുഹിൽ ജയരാജ്

വെള്ളറട
നിയന്ത്രണം വിട്ട കാർ റോഡരികിലെ തെങ്ങിലിടിച്ച്  മെഡിക്കൽ വിദ്യാർഥി മരിച്ചു. കൊല്ലം  വടക്കുംഭാഗം മഞ്ജരിയിൽ വീട്ടിൽ ഡോ. ജയരാജിന്റെയും മഞ്ജുവിന്റെയും മകൻ തുഹിൽ ജയരാജ്(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക്‌ ഗുരുതര പരിക്കേറ്റു. ബാലരാമപുരം കട്ടച്ചൽകുഴി പി എം സദനത്തിൽ ബെന്നി ജസ്‌റ്റിനാണ്‌ ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്‌.  വെള്ളിയാഴ്‌ച രാത്രി 12. 30 ന്‌ ത്രേസ്യാപുരത്താണ് അപകടം നടന്നത്‌. നിയന്ത്രണംവിട്ട കാർ റോഡരികിലെ തെങ്ങിലിടിക്കുകയായിരുന്നു.  കാർ ഓടിച്ചിരുന്ന തുഹിൽ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ  നാട്ടുകാർ പൊലീസിനെ  വിവരം അറിയിച്ചു.  ഇരുവരും കാരക്കോണം സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥികളാണ്. 
പ്രശസ്‌ത ഗൈനക്കോളജിസ്്‌റ്റ്‌  ഡോ. കെ ദേവകിയുടെചെറുമകനാണ്‌. പോളയത്തോട്‌ ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു.
പ്രധാന വാർത്തകൾ
 Top