16 November Saturday

കശുവണ്ടിത്തൊഴിലാളി സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കശുവണ്ടിത്തൊഴിലാളി സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി ആർ വസന്തൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
മിനിമം കൂലി പുനഃസ്ഥാപിക്കുക, പൂർണ ഡിഎ നൽകുക, തൂക്കത്തിലെ വെട്ടിപ്പും മറ്റും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നേതൃത്വത്തിൽ സമരം തുടങ്ങി. 
പുത്തൻതെരുവിലെ വിവിധ കശുവണ്ടി ഫാക്ടറികൾക്കു മുന്നിൽ നടന്ന സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി ആർ വസന്തൻ ഉദ്ഘാടനംചെയ്തു. പുത്തൻതെരുവ് ഗിൽദാൻ ഫാക്ടറിക്കു മുന്നിൽ  ഗോപി അധ്യക്ഷനായി. ഗോപി സ്വാഗതം പറഞ്ഞു. കശുവണ്ടിത്തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി മറ്റത്ത് രാജൻ, സിപിഐ എം ലോക്കൽ  സെക്രട്ടറി പി ഉണ്ണി, സിഐടിയു ഏരിയ സെക്രട്ടറി എ അനിരുദ്ധൻ, പഞ്ചായത്ത് അംഗങ്ങളായ എച്ച് എ സലാം, ഗീതാ തമ്പി എന്നിവർ സംസാരിച്ചു. ഷാലിമാർ കശുവണ്ടി ഫാക്ടറിക്കു മുന്നിൽ നടന്ന യോഗത്തിൻ ശശികുമാർ അധ്യക്ഷനായി. അശോകൻ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top