18 November Monday
പ്രളയം

സ്വരുക്കൂട്ടിയ കുടുക്ക നൽകി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

അഞ്ചൽ
പ്രളയബാധിതർക്ക് സമ്പാദ്യമായ കുടുക്ക നൽകി സ്‌കൂൾ വിദ്യാർഥികൾ. അയിലറ എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ദേവാനന്ദനും സഹോദരി ഹൈസ്കൂൾ വിദ്യാർഥിയായ മായാദേവികയുമാണ്‌ ഓണക്കോടി വാങ്ങാനായി കുടുക്കയിൽ സ്വരുക്കൂട്ടിയ തുക പ്രളയബാധിതർക്കായി നൽകിയത്‌.  ഇരുവരുടെയും കുടുക്കയിൽനിന്നു ലഭിച്ച 1910 രൂപ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെത്തിയ സിപിഐ എം നേതാക്കൾക്കു കൈമാറി. സിപിഐ എം അയിലറ ലോക്കൽ സെക്രട്ടറി വി കെ സോമശേഖരപിള്ള, പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറി എസ് കെ സുബീന്ദ്രൻ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശിന്റെ മക്കളാണ് ദേവാനന്ദനും മായാദേവികയും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top