28 September Tuesday
ഡിജിറ്റൽ പഠനോപകരണം കെെമാറി

ഓൺലെെൻ പഠനത്തിന് കെെത്താങ്ങുമായി എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021
കൊല്ലം
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ കൈത്താങ്ങുമായി എൻജിഒ യൂണിയൻ. എല്ലാവർക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ 2.50 കോടി രൂപയുടെ പഠനോപകരണങ്ങളാണ്‌ യൂണിയൻ സംസ്ഥാന വ്യാപകമായി വാങ്ങിനൽകുന്നത്‌.  
ജില്ലാ കമ്മിറ്റി വാങ്ങിനൽകിയ പഠനോപകരണങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിന് കൈമാറി. ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ് അധ്യക്ഷനായി.സംസ്ഥാന വൈസ്‌ പ്രസിഡന്റ് ബി അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, എസ് ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ഗാഥ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി ആർ അജു നന്ദിയും പറഞ്ഞു. കോവിഡ് ഒന്നാംഘട്ടത്തിൽ 50 ലക്ഷം രൂപ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top