06 August Friday

കോവിഡ് 1412

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കൊല്ലം
ജില്ലയിൽ വ്യാഴാഴ്‌ച 1412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 837 പേർ രോഗമുക്തിനേടി. 1405 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗബാധ. കൊല്ലം കോർപറേഷനിൽ 405 പേർക്കാണ് പോസിറ്റീവായത്‌.
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -36, പരവൂർ -21, പുനലൂർ -15, കൊട്ടാരക്കര- ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ മയ്യനാട്- 91, തൃക്കോവിൽവട്ടം -65, ചവറ, തേവലക്കര എന്നിവിടങ്ങളിൽ 38 വീതവും നെടുമ്പന -31, അലയമൺ, കുന്നത്തൂർ, വെളിയം ഭാഗങ്ങളിൽ 29 വീതവും കല്ലുവാതുക്കൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ 28 വീതവും, തെക്കുംഭാഗം -25, ഈസ്റ്റ് കല്ലട -23, ചടയമംഗലം -22, ഓച്ചിറ, കൊറ്റങ്കര പ്രദേശങ്ങളിൽ 21 വീതവും ഏരൂർ, വിളക്കുടി എന്നിവിടങ്ങളിൽ 20 വീതവും ചാത്തന്നൂർ -19, അഞ്ചൽ -18, ഇളമ്പള്ളൂർ -17, തഴവ, നെടുവത്തൂർ, പന്മന, ശാസ്താംകോട്ട ഭാഗങ്ങളിൽ 15 വീതവും എഴുകോൺ, ക്ലാപ്പന പ്രദേശങ്ങളിൽ 13 വീതവും  പെരിനാട്, കരവാളൂർ ഭാഗങ്ങളിൽ 12 വീതവും കുളത്തൂപ്പുഴ, പവിത്രേശ്വരം എന്നിവിടങ്ങളിൽ 11 വീതവും കുലശേഖരപുരം, പൂയപ്പള്ളി ഭാഗങ്ങളിൽ 10 വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ ഒമ്പതും അതിൽ താഴെയുമാണ് രോഗബാധിതരുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top