20 August Tuesday

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മതന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞു: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കരുനാഗപ്പള്ളി 
കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മതന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞതായി മന്ത്രി ജി സുധാകരൻ. ആലപ്പുഴ പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാർഥം വെളുത്തമണലിൽ ചേർന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
ലീഗിന്റെ പതാകയെ പാകിസ്ഥാൻ പതാകയെന്ന് പറഞ്ഞ് മതവിദ്വേഷം പരത്താൻ സംഘപരിവാർ ശ്രമിച്ചപ്പോൾ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചു. കോൺഗ്രസുകാർ മിണ്ടിയില്ല. ബാബറി മസ്ജിദ് തകർത്തപ്പോഴും ഇക്കൂട്ടർ മൗനം പാലിക്കുകയായിരുന്നു. ആപത്തുകാലത്ത് മുസ്ലീങ്ങളെ ഉൾപ്പെടെ കോൺഗ്രസ‌് സംരക്ഷിച്ചില്ല. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല. രാജ്യത്ത് മതന്യൂനപക്ഷങ്ങളും ദളിതരും ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും രാജ്യത്തെ കോൺഗ്രസിന് മൗനമാണ്. രാജ്യത്തിന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. മതേതര മനോഭാവമുള്ള സർക്കാർ രാജ്യത്ത് രൂപീകരിക്കാൻ ഇടതുപക്ഷത്തിന്റെ കരുത്ത് വർധിക്കണമെന്നും അദ്ദേഹംപറഞ്ഞു. ശ്രീധരൻപിള്ള അധ്യക്ഷനായി. ടി രാജീവ് സ്വാഗതം പറഞ്ഞു. ആർ രാമചന്ദ്രൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, പി കെ ബാലചന്ദ്രൻ, പി ബി സത്യദേവൻ, ബിന്ദു ദേവിയമ്മ, പി കെ ജയപ്രകാശ്, ആർ ശ്രീജിത്ത്, ആർ രഞ്ജിത്, അഡ്വ. പി സുരൻ, ബിന്ദു രാമചന്ദ്രൻ, കെ ശശിധരൻപിള്ള, ഷിഹാബ് എസ് പൈനുംമൂട് എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top