24 July Wednesday

ശ്രീരാജ് രക്തസാക്ഷി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
എഴുകോൺ
ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം നെടുമൺകാവ് ആശുപത്രിമുക്ക് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീരാജിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി.  അഞ്ചാമത് അനുസ്മരണ ദിനം ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.  
ശ്രീരാജിന്റെ ബലികുടീരത്തിലും സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ്  പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ  ഉദ്ഘാടനംചെയ്തു. ജെ അനുരൂപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌്അംഗം പി എ എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻപിള്ള, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എസ് ശ്രീകുമാർ, ജി ത്യാഗരാജൻ, വി പി പ്രശാന്ത്, കരീപ്ര സൗത്ത് ലോക്കൽ സെക്രട്ടറി എൻ എസ് സജീവ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ റഹ്മാൻ, ടി സി പുഷ്പകുമാരി, എ പ്രബിത്, ഫൈസൽ ബഷീർ, ആർ പ്രശാന്ത്, പി ചന്ദു, എ എസ് അനീഷ്, അഖിൽ കൃഷ്ണൻ,  ശ്രീജു പുലരി, വി എസ് ശരത്, റെനി ഡാനിയൽ, സന്ദീപ് കോട്ടേക്കുന്നിൽ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ് സ്വാഗതവും നെടുമൺകാവ് മേഖലാ സെക്രട്ടറി നിഖിൽ എസ് മോഹൻ നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top