18 August Sunday
പ്രളയക്കെടുതി

കോൺഗ്രസ‌് വാഗ‌്ദാനംചെയ‌്ത വീടുകൾ നിർമിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 

കൊല്ലം
പ്രളയക്കെടുതിക്ക് ഇരയായവർക്ക‌്  വീട‌് നിർമിച്ചു നൽകുമെന്ന കോൺഗ്രസ‌് വാഗ‌്ദാനം പാഴായി. സംസ്ഥാനത്ത‌് 1000 വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു കെപിസിസി വാഗ‌്ദാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ  വീട‌് നിർമിക്കാനുള്ള ചുമതല ജില്ലാ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി കൊല്ലത്ത‌് ഫണ്ട‌് ശേഖരണം നടന്നു. ലക്ഷങ്ങളാണ‌്  പിരിച്ചെടുത്തത‌്. എന്നാൽ  ഇതുവരെയും ഒരുവീട‌് പോലും നിർമിച്ചുനൽകാൻ നേതൃത്വത്തിന‌് കഴിഞ്ഞില്ല എന്ന‌് പ്രവർത്തകർ ആരോപിക്കുന്നു. മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു ഫണ്ട‌് ശേഖരണം. ഈ ഇനത്തിൽ സ്വരൂപിച്ച കണക്ക‌്  അവതരിപ്പിക്കണമെന്ന‌്  പല കമ്മിറ്റികളും ആവശ്യപ്പെട്ടെങ്കിലും ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.  വീടുകൾ നിർമിച്ചെന്ന‌് നേതൃത്വം പറയുന്നുണ്ടെങ്കിലും എവിടെയെന്നോ, എത്രയെന്നോ പറയുന്നതിൽ നിന്ന‌് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഒഴിഞ്ഞുമാറുകയാണ‌്. ജില്ലയിൽ മൺറോതുരുത്ത‌്, കുന്നത്തൂർ, കൊട്ടാരക്കര മേഖലകളിലായിരുന്നു പ്രളയം ഏറ്റവുംകൂടുതൽ നാശം വിതച്ചത‌്. നിരവധി വീടുകളാണ‌് ഇവിടങ്ങളിൽ തകർന്നത‌്.
പ്രധാന വാർത്തകൾ
 Top