01 April Wednesday
നാടെങ്ങും അനുസ്മരണം

എൻ എസ്‌ എൻഡോവ്‌മെന്റ്‌ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

എൻ എസ്‌ സ്മാരക എൻഡോവ്മെന്റ്‌ അബിന എസ്‌ കൃഷ്ണൻ, എസ്‌ മനില, ജസ്റ്റിൻ ജോസ്്‌ എന്നിവർക്ക്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ നൽകുന്നു

കൊല്ലം 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തിൽ മരിച്ച എൻ ശ്രീധരന്റെ (എൻ എസ്) 35–ാം ചരമവാർഷികം വിപുലമായി ആചരിച്ചു. എല്ലാ ബ്രാഞ്ചുകളിലും പതാക ഉയർത്തി. സിപിഐ എം ഓഫീസുകളിൽ എൻ എസിന്റെ ചിത്രത്തിൽ 
പുഷ്പാർച്ചന നടത്തി. 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എൻ എസ് സ്മാരകത്തിൽ രാവിലെ സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ പതാക ഉയർത്തി.  ഡി രാധാകൃഷ്ണൻ, പി അനിത്ത്‌ എന്നിവർ പങ്കെടുത്തു. വൈകിട്ട് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനവും എൻ എസ് എൻഡോവ്മെന്റ് വിതരണവും സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ നിർവഹിച്ചു. 
അഡ്വ. വി രാജേന്ദ്രബാബു അധ്യക്ഷനായി. നോർക്ക റൂട്‌സ് വൈസ് ചെയർമാൻ കെ വരദരാജൻ എൻ എസ് അനുസ്മരണ പ്രഭാഷണംനടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എക്‌സ് എണസ്റ്റ്‌, പ്രസന്ന എണസ്റ്റ്‌, സബിതാ ബീഗം,  ഇ ഷാനവാസ്‌ഖാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ സ്വാഗതവും കടപ്പാക്കട ലോക്കൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top