20 February Wednesday

ഭരണഘടന വായിച്ച് മോഡിക്ക് ഡിവൈഎഫ്‌ഐയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
കൊല്ലം
പ്രധാനമന്ത്രി വിവാദപ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയിൽ  ഭരണഘടനാവായന നടത്തി ഡിവൈഎഫ്‌ഐ യുടെ മറുപടി. മോഡി ഭരണഘടനയ്ക്ക് എതിരെയാണെങ്കിൽ ഞങ്ങൾ ഭരണഘടനക്കൊപ്പം എന്ന് പ്രഖ്യാപിച്ചായിരുന്നു യുവജനതയുടെ പ്രതിഷേധം. സത്യപ്രതിജ്ഞാലംഘനം നടത്തിയ പ്രധാനമന്ത്രിയോടുള്ള രോഷം യുവജനതയുടെ മുദ്രാവാക്യത്തിൽ പ്രതിഫലിച്ചു. കൊല്ലം എസ്എൻ കോളേജിനു മുന്നിൽനിന്നാരംഭിച്ച പ്രകടനത്തിന് ഷേശം ചേർന്ന യോഗത്തിൽ മേയർ അഡ്വ വി രാജേന്ദ്രബാബു ഭരണഘടനവായിച്ചു . 
ഭരണഘടനക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോൽസാഹിക്കുകയും ഭരണഘടനാമൂല്യങ്ങളെ ഇകഴ്തുകയുമാണ്  പ്രസംഗത്തിൽ ചെയ്തത്. സുപ്രീംകോടതി വിധിക്കെതിരായ സംഘപരിവാർ കലാപങ്ങൾക്ക്  പ്രേരണയുണ്ടാക്കുന്നതാണ്  പ്രധാനമന്ത്രിയുടെ വാക്കുകൾ.  ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്യകാപരമായി നടപ്പാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം രാഷ്ട്രീയവൈരം പ്രകടിപ്പിച്ച്   വിമർശിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം യുവജനത ഉയർത്തി്. 
ഡിവൈഎഫ്‌ഐ സംസ്ഥാനജോയിന്റ്് സെക്രട്ടറി കെ യു ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യംമോഹൻ അധ്യക്ഷനായി. എഐഎൽയു ജില്ലാ സെക്രട്ടറി അഡ്വ കെപി സജിനാഥ്, സാംസ്‌കാരികപ്രവർത്തകരും എഴുത്തുകാരുമായ പികെ അനിൽകുമാർ, ബാബു കെ പന്മന, ദേശാഭിമാനി കൊല്ലം ബ്യുറോ ചീഫ് ജയൻ ഇടയ്ക്കാട്, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി യംഗങ്ങളായ ജി ഗോപിലാൽ , കെ പ്രദീപ്,  കെ എസ് ബിനു, എൽ അനിത, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ശ്രീനാഥ്, കെഎസ് ശബരീനാഥ്, അഡ്വ എസ് ഷബീർ, അഡ്വ ഷൈൻകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്ആർ  അരുൺബാബു സ്വാഗതവും നാസിമുദീൻ നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top