13 December Friday

പൂയപ്പള്ളിയിൽ 16 വേദിയിൽ മത്സരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 19 മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

കൊല്ലം
അറുപതാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 19 മുതൽ 22 വരെ പൂയപ്പള്ളി ഗവ. ഹൈസ്‌കൂൾ കേന്ദ്രീകരിച്ച് 16 വേദികളിൽ നടക്കും. 19ന് രാവിലെ ഒമ്പതിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി ഷീല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനാകും.  കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജു നിർവഹിക്കും. തിങ്കളാഴ്ച വൈകിട്ട്‌ മൂന്നു മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 200 മത്സര ഇനങ്ങളിലായി ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 
കലോത്സവ ദിനങ്ങളിൽ മൂന്നുനേരവും ഭക്ഷണവും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂയപ്പള്ളി സ്‌കൂളിന് പുറമെ മൈലോട് ടിഇഎംവിഎച്ച്എസ്എസ്, ഡൂബി ഓഡിറ്റോറിയം, മാർത്തോമാ പാരിഷ് ഹാൾ, വെളിയം മർവ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികൾ. 
സമാപന സമ്മേളനം അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്യും. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ അധ്യക്ഷനാകും. പബ്ലിസിറ്റി ചെയർമാൻ ഷാജിമോൻ പൂയപ്പള്ളി, കൺവീനർ ഇ ഷാനവാസ്ഖാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എ സജിമോൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top