20 November Wednesday

ജൈ‌വ വൈവിധ്യ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ജൈവവൈവിധ്യ ബോധവൽക്കരണ സെമിനാർ ജൈവ വൈവിധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട 
കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്തിലെ കുക്കിരി പാറയിൽ ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാർ  സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 
 
പദ്ധതി നിർവഹണത്തിനാവശ്യമായ പ്ലാനും അനുബന്ധ സംവിധാനങ്ങളും പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ തയ്യാറാക്കി നൽകും. 
ജൈവ വൈവിധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനംചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്‌ രമ അധ്യക്ഷയായി. ഭൂവിനിയോഗ ബോർഡ് കമീഷണർ എ നിസാമുദീൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. അഖില, ടി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top