20 November Wednesday

‘ഏട്ടനിനി വിളിക്കില്ലല്ലോ’...; ധീരജവാൻ അഭിജിത്തിന്‌ നാടിന്റെ അന്ത്യാഞ്ജലി

ഷാജി ഏറംUpdated: Thursday Oct 17, 2019
അഞ്ചൽ > ‘ജോലിത്തിരക്കുണ്ടെങ്കിലും ഏട്ടൻ വിളിക്കുമായിരുന്നു. കശ്മീരിലെ പ്രശ്നങ്ങളോടെയാണ്‌ വിളി കുറഞ്ഞത്‌. പക്ഷേ, ഇനി എന്നെ വിളിക്കാൻ ഏട്ടനില്ലല്ലോ’–- അഭിജിത്തിന്റെ കുഞ്ഞനുജത്തി കസ്തൂരിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. അമ്മ ശ്രീകലയും അച്ഛൻ പ്രഹ്ലാദനും അന്തിമോപചാരം അർപ്പിച്ചത്‌  കൂടിനിന്നവരെയും  ഈറനണിയിച്ചു. ഇരുവരെയും മൃതദേഹത്തിനരികിൽനിന്ന്‌ മാറ്റാൻ നന്നേ പാടുപെട്ടു. സൈനിക മേധാവിയിൽനിന്ന്‌ മകന്റെ യൂണിഫോമും ദേശീയ പതാകയും ഏറ്റുവാങ്ങിയപ്പോഴും ശ്രീകലയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
 
ഇടയം ആലുമൂട്ടിൽ കിഴക്കതിൽ വീട്ടിലെ പ്രതീക്ഷകളാണ്‌ കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ കുഴിബോബ് സ്ഫോടനത്തിൽ അസ്തമിച്ചത്. കടമുറിയിൽ താമസിക്കുന്ന കുടുംബത്തെ എത്രയും വേഗം വീടുവച്ച്‌ അങ്ങോട്ട്‌ മാറ്റണമെന്നായിരുന്നു അഭിജിത്തിന്റെ വലിയ ആഗ്രഹം.  സമീപപ്രദേശത്ത് അഭിജിത്തിന്റെ കൂട്ടുകാരായി നിരവധി സൈനികരുണ്ട്. അവരൊക്കെ അവധിക്ക് നാട്ടിൽ വരുമ്പോൾ തങ്ങളുടെ അനുഭവങ്ങൾ അഭിജിത്തിനോടു പറയും.  അങ്ങനെയാണ്‌ അഭിജിത്തും സൈന്യത്തിലെത്തിയത്‌. അച്ഛൻ പ്രഹ്ലാദൻ  സൗദി അറേബ്യയിൽ ഡ്രൈവറാണ്‌.  മകന്റെ മരണം അറിഞ്ഞ് ജോലി ഉപേക്ഷിച്ചാണ്‌ അച്ഛൻ മടങ്ങിയെത്തിയത്‌.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top