13 November Wednesday

ഗണിത ശാസ്ത്രമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കടയ്ക്കൽ
ചടയമംഗലം ഉപജില്ലാ ശാസ്ത്രഗണിത ശാസ്ത്രമേള കടയ്ക്കൽ ഗവ. യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു അധ്യക്ഷനായി. കടയ്ക്കൽ എസ്‌സിബി പ്രസിഡന്റ് എസ് വിക്രമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ലത, ബ്ലോക്ക് പഞ്ചായത്ത്അംഗം വെള്ളാർവട്ടം സെൽവൻ തുടങ്ങിയവർ സംസാരിച്ചു. എഇഒ ഷാജഹാൻ സ്വാഗതവും മനോജ്കുമാർ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top