27 September Sunday

കല്ലടയിലേക്ക്‌ വരൂ... തീരസൗന്ദര്യം കാണാം

സ്വന്തം ലേഖകന്‍Updated: Thursday Sep 17, 2020

കല്ലടയാറിന്റെ തീരത്ത്‌ കടപുഴ കടത്തുകടവിൽ ഡിടിപിസി നിർമിച്ച ടൂറിസം ഫെസിലിറ്റേഷൻ സെന്റർ

ശാസ്താംകോട്ട 
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കല്ലടയാറിന്റെ തീരത്ത്‌ ഫെസിലിറ്റി സെന്റർ ഒരുങ്ങി. 1.29 കോടി ചെലവിൽ നിർമിച്ച ഫെസിലിറ്റി സെന്റർ വെള്ളിയാഴ്‌ച രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യും. 
വിശാലമായ ബോട്ട് ലാൻഡിങ് സൗകര്യം, റെസ്റ്റോറന്റ്, ഫെസിലിറ്റേഷൻ സെന്റർ, എടിഎം കൗണ്ടർ, ടിക്കറ്റ് ബുക്കിങ് കേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക. കല്ലടയാറിന്റെയും മൺറോതുരുത്തിന്റെയും അഷ്ടമുടിയുടെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും സെന്റർ പ്രവർത്തിക്കുക. ശാസ്താംകോട്ട തടാകത്തിന്റെ ബണ്ട് പ്രദേശവും കല്ലടയാറിനോടു ചേർന്നുള്ള മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തി വിനോദകേന്ദ്രങ്ങളുടെ കൂടുതൽ സാധ്യതകൾ പരിശോധിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. പദ്ധതി നടപ്പാകുന്നതോടെ പടിഞ്ഞാറെ കല്ലടയിലെ ഫാം ടൂറിസം, കരകൗശല നിർമാണം തുടങ്ങിയ പരമ്പരാഗത ടൂറിസം മേഖലയ്ക്കും പുതിയ വാതിൽ തുറക്കപ്പെടും. കൂടാതെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൺറോതുരുത്ത് ഉൾനാടൻ കാഴ്ചകൾക്കുള്ള തുടക്കം കുറിക്കാനും ഉപകരിക്കും. പാലം നിർമിക്കുന്നതിനു മുമ്പ് കുന്നത്തൂരിനെ കിഴക്കേകല്ലടയുമായി ബന്ധിപ്പിച്ചിരുന്ന കടപുഴ കടത്തുകടവിലാണ് പദ്ധതി നടപ്പാക്കിയത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top