23 October Friday

കോവിഡ്‌ ബാധിതർ കൂടുതൽ 36–- 59 പ്രായക്കാർ

സ്വന്തം ലേഖികUpdated: Thursday Sep 17, 2020
കൊല്ലം
കൊല്ലം ജില്ലയിലെ കോവിഡ്‌ ബാധിതരിൽ കൂടുതൽപേരും 36നും 59നും മധ്യേ പ്രായമുള്ളവർ–- 42ശതമാനം. തൊട്ടു‌പിന്നിൽ 19നും 35നും ഇടയിലുള്ളവരാണ്‌–-  35ശതമാനം. 
റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമായി പാലിക്കുന്നതിന്റെ പ്രതിഫലനമായാണ്‌ 60നു‌ മുകളിൽ രോഗബാധിതർ കുറയുന്നത്‌. 13ശതമാനം പേർക്കാണ്‌ ഈ ഗ്രൂപ്പിൽ രോഗം ബാധിച്ചത്‌. പത്തു‌വയസ്സിനു‌ താഴെയുള്ള കുട്ടികളിൽ നാലു ശതമാനത്തിനും 11നും 18നും ഇടയിൽ പ്രായമുള്ളവരിൽ ആറുശതമാനത്തിനും പേർക്കും രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ കൂടുതൽപേരും പുരുഷന്മാരാണ്‌.  64.6ശതമാനം. പോസിറ്റീവായതിൽ 35.4ശതമാനമാണ്‌‌ സ്‌ത്രീകൾ. 
ജില്ലയിലെ മരണനിരക്ക്‌ 0.68ശതമാനമാണ്‌. സംസ്ഥാനത്ത്‌ ഇത്‌ 0.53ആണ്‌. 70നും 79നും ഇടയിൽ പ്രായമുള്ളവരാണ്‌ ജില്ലയിൽ രോഗം ബാധിച്ച്‌ മരിച്ചവരിൽ  കൂടുതലും–-  41ശതമാനം‌. തൊട്ടു‌പിന്നിൽ 50–-59വയസ്സുകാരാണ്‌. 35ശതമാനം. 60നും 69നുമിടയിൽ പ്രായമുള്ളവരുടെ എണ്ണം 29 ശതമാനമാണ്‌. 
81ശതമാനം പേർക്കും രോഗം ബാധിക്കുന്നത്‌ സമ്പർക്കത്താലാണ്‌. ഇതിൽ വിദേശത്തുനിന്ന്‌ എത്തിയവരുടെ സമ്പർക്കത്താൽ 13ശതമാനം പേർക്കും ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയവരിൽനിന്ന്‌ ആറുശതമാനംപേർക്കും രോഗം ബാധിച്ചു. മൂന്നു‌ ശതമാനം പേരുടെ ഉറവിടം കണ്ടെത്താനായില്ല. രോഗികളിൽ 83.5ശതമാനം പേർക്കും രോഗലക്ഷണം പ്രകടമല്ലെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top