20 October Tuesday

തലയ്‌ക്കടിയേറ്റ്‌ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കൊല്ലം  
ഭാര്യയെ അസഭ്യം പറഞ്ഞത്‌ ചോദിക്കാൻ ചെന്നപ്പോൾ വിറകുകൊള്ളികൊണ്ട്‌ തലയ്‌ക്ക്‌ അടിയേറ്റ്‌ ചികിത്സയിലായിരുന്നയാൾ മരിച്ചു. പോളയത്തോട് നാഷണൽ നഗർ 10ൽ ഷാഫി (60)ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ നാഷണൽ നഗർ 64ലെ ലൈല (46)ക്കെതിരെ ഈസ്റ്റ് പൊലീസ് 
കേസെടുത്തു.
ആഗസ്‌ത്‌ 25ന്‌ ആയിരുന്നു സംഭവം. അമ്മയെചോദ്യംചെയ്യാൻ ഷാഫിയുടെ മകൻ റഹീം ലൈലയുടെ വീട്ടിലെത്തി.  ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായപ്പോൾ  തടയാൻ ചെന്ന ഷാഫിയെ  ലൈല വിറകുകഷ്ണം ഉപയോഗിച്ച് എറിയുകയായിരുന്നു. തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റ ഷാഫിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന്‌ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. 
ബുധനാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. വിറക്‌ കൊണ്ടുണ്ടായ  ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പൊലീസിന്റെ നിഗമനം.  സംസ്‌കാരം വ്യാഴാഴ്‌ച. ലൈല ആണ് ഷാഫിയുടെ ഭാര്യ. മക്കൾ: റഹിം, റാഫി, അഷറഫ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top