24 October Thursday
ഹരിതകേരളം മിഷന്‍

ശുചിത്വവാര്‍ഡ് പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
 
 
കൊല്ലം
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുത്ത വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചാത്തന്നൂര്‍ പഞ്ചായത്തിലെ കാരംകോട് സമ്പൂര്‍ണ ശുചിത്വ വാര്‍ഡാക്കി മാറ്റുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ജി എസ് ജയലാല്‍ എംഎല്‍എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്  ചെയര്‍ പേഴ്‌സണ്‍ ടി എന്‍ സീമ മുഖ്യപ്രഭാഷണം 
നടത്തി. 
റോട്ടറി ക്ലബ്, ഹരിത കേരളം മിഷന്‍, ചാത്തന്നൂര്‍ പഞ്ചായത്ത് എന്നിവ സംയുക്തമായാണ് ശുചിത്വവാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പി ലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് ലക്ഷ്യം. ചാത്തന്നൂര്‍ റോട്ടറി ക്ലബ് ഓഫ്  പ്രസിഡന്റ് എം കെ ഷാജഹാന്‍ അധ്യക്ഷനായി. കൊല്ലം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗിരീഷ് കേശവന്‍ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് ഐസക്, പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, പഞ്ചായത്ത് അംഗം വി സണ്ണി, കെ ജെ രാജീവ് എന്നിവര്‍ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top