21 October Monday

ബിഎസ്എൻഎൽ റഫറണ്ടം: ജില്ലയിൽ 95 ശതമാനം പോളിങ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
കൊല്ലം 
ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കാനുള്ള രാജ്യവ്യാപക ഹിത പരിശോധനയിൽ കൊല്ലം ജില്ലയിൽ 95 ശതമാനം പോളിങ്. 
ഏഴാമത് റഫറണ്ടമാണ്‌ ബിഎസ്എൻഎൽ മേഖലയിൽ നടന്നത്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജർ ഓഫീസ്, ടെലിഫോൺ എക്സ്ചേഞ്ച് ചിന്നക്കട, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ചാത്തന്നൂർ എന്നീ ബിഎസ്എൻഎൽ ഓഫീസുകളിലെ ബൂത്തുകളിലായിരുന്നു പോളിങ് നടന്നത്‌.
പതിനെട്ടു സംഘടനയാണ്‌ മത്സരരംഗത്തുള്ളത്‌. എംപ്ലോയീസ് യൂണിയന് മൊബൈൽ ഫോൺ ചിഹ്നത്തിൽ വോട്ടുചെയ്ത എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും ബിഎസ്എൻഎൽ ഇയു ജില്ലാ സെക്രട്ടറി സി മുരളീധരൻപിള്ള അഭിവാദ്യം ചെയ്‌തു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച 
നടക്കും.
പ്രധാന വാർത്തകൾ
 Top