18 October Friday

അമ്മിണി കാക്കനാടന്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

അമ്മിണി കാക്കനാടന്റെ മൃതദേഹം മാടൻനടയിലെ വസതിയിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ

കൊല്ലം
കഥാകാരൻ  കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‌ നാടിന്റെ സ്‌നേഹാഞ്ജലി. രാഷ്‌ട്രീയ, സാമൂഹ്യ,  സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  തിങ്കളാഴ്ച വൈകിട്ട്‌ പോളയത്തോട്‌ മാർത്തോമ ചർച്ച്‌ സെമിത്തേരിയിൽ സംസ്കാരംനടന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ മാടൻനട സൗഹൃദനഗറിലെ അർച്ചനയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.  
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ,  എംഎൽഎമാരായ എം നൗഷാദ്‌, ആർ രാമചന്ദ്രൻ, കലക്ടർ ബി അബ്‌ദുൽ നാസർ, മേയർ വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്‌, നോവലിസ്‌റ്റ്‌ കെ വി മോഹൻകുമാർ, സി പി ജോൺ, കുരീപ്പുഴ ശ്രീകുമാർ, വിനു എബ്രഹാം, ചവറ കെ എസ്‌ പിള്ള, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്റ്റ്‌, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി സുരേഷ്‌കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ സെക്ര
ട്ടറി പ്രസന്ന ഏണസ്റ്റ്‌ തുട
ങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top