18 October Friday

ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പുനലൂർ റെയിൽവേ പൊലീസ് മാവേലിയുടെ സാന്നിധ്യത്തിൽ യാത്രക്കാർക്ക് ബോധവൽക്കരണ ലഘുലേഖ നൽകുന്നു

പുനലൂർ
റെയിൽവേ പൊലീസ്‌ സംഘടിപ്പിച്ച ഓണാഘോഷം താലൂക്കാശുപത്രി സൂപ്രണ്ട് ഷാഹിർ ഷാ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാർ, എസ്‌ഐമാരായ ഷിഹാബുദീൻ, ഷാജഹാൻ, വാർഡ് കൗൺസിലർ വിളയിൽ സഫീർ, ഇന്റലിജൻസ് സിപി രവിചന്ദ്രൻ, സുജിത് ഗണേശൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് "ശുഭയാത്ര സുരക്ഷിത യാത്ര' എന്ന പേരിൽ ബോധവൽക്കരണ ലഘുലേഖ വിതരണംചെയ്തു. വടംവലി മത്സരവും ഓണസദ്യയും നടത്തി.
പ്രധാന വാർത്തകൾ
 Top