03 October Monday

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്‌ക്ക്‌ അപൂർവ സ്റ്റാമ്പ്‌ശേഖരം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

എൻ കൃഷ്ണ കമ്മത്ത്‌ സ്റ്റാമ്പ് ശേഖരം രജിസ്ട്രാർ ഡോ. എം ജയമോഹനന് കെെമാറുന്നു

കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ഇന്ത്യൻ ചരിത്രം ഉൾക്കൊള്ളുന്ന സ്റ്റാമ്പ്‌ശേഖരം.  സ്വാതന്ത്യ സമരചരിത്രവും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രവും ഉൾക്കൊള്ളുന്ന സ്റ്റാമ്പ് ശേഖരം ഇന്ത്യൻ പോസ്റ്റൽ സർവീസിൽനിന്ന്‌ സബ് പോസ്റ്റ് മാസ്റ്ററായി വിരമിച്ച കൊല്ലം തേവള്ളി സ്വദേശി എൻ കൃഷ്ണ കമ്മത്ത്‌ (90)ആണ്‌ സമ്മാനിച്ചത്‌.   
സർവകലാശാല ആസ്ഥാനത്തെത്തി രജിസ്ട്രാർ ഡോ. എം ജയമോഹനന് സ്റ്റാമ്പ്‌ ശേഖരം കൈമാറി. 
വൈസ് ചാൻസലർ പി എം മുബാറക്ക് പാഷ അധ്യക്ഷനായി. ഗാന്ധിജിയുടെ ചിത്രങ്ങൾ ആലേഖനംചെയ്ത സ്റ്റാമ്പുകളാണ് പ്രധാന ആകർഷണം. 1992-ൽ ഗാന്ധിയുടെ കൈപ്പടയോടുകൂടി തപാൽ വകുപ്പ് ഇറക്കിയ സ്റ്റാമ്പും ശേഖരത്തിലുണ്ട്. അംബേദ്കർ, നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ഇന്ദിരാഗാന്ധി, മൗലാന അബ്ദുൾ കലാം ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ്, ജയപ്രകാശ് നാരായൺ തുടങ്ങിയവരുടെയും ഉൾപ്പെടുന്നു. കോപ്പർ നിക്കസ്, മാർക്കോണി, ഐൻസ്റ്റീൻ, മാക്സിം ഗോർക്കി, ബിഥോവൻ, മാർട്ടിൻ ലൂഥർ കിങ്‌ തുടങ്ങിയ സാർവദേശീയരായ നേതാക്കളും സ്റ്റാമ്പുകളിൽ ഇടംപിടിച്ചിട്ടുണ്ട്‌.  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശതാബ്ദി പതിപ്പായി ഇറക്കിയ സ്റ്റാമ്പുകളിൽ എ ഒ ഹ്യും മുതൽ രാജീവ് ഗാന്ധിവരെയുള്ളവർ ഉണ്ട്. ശ്രീനാരായണഗുരു, എ കെ ജി, തങ്ങൾകുഞ്ഞ്‌ മുസലിയാർ, കുമാരനാശൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരും ശേഖരത്തിലുണ്ട്. സ്വാതന്ത്ര്യദിനാഘോഷം ആസാദികാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  യൂണിവേഴ്സിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ  വൈസ്ചാൻസലർ പി എം മുബാറക്ക് പാഷ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top