18 November Monday

ഡിവൈഎഫ്ഐ സഹായം നിലമ്പൂരിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
കൊല്ലം
പ്രളയദുരിതാശ്വാസത്തിനായി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ശേഖരിച്ച അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് തിരിച്ച ട്രക്ക് യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഫ്ലാഗ്ഓഫ്ചെയ്തു. 
ഡിവൈഎഫ്ഐ ബ്ലോക്ക്, മേഖലാതലങ്ങളിൽ ആരംഭിച്ച കല‌ക്‌ഷൻ സെന്ററുകളിൽനിന്ന് ശേഖരിച്ച അവശ്യസാധനങ്ങളാണ് പോളയത്തോടുനിന്ന് കൊണ്ടുപോയത്. 
വിവിധ മേഖലകളിൽനിന്നായി  അരി, പലവ്യഞ്ജനങ്ങൾ, സാനിറ്ററി നാപ്കിൻ, ഭക്ഷ്യസാധനങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ, കുടിവെള്ളം തുടങ്ങിയവയാണ് ശേഖരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ബിനു, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം  എസ് ഷബീർ, കൊല്ലം ബ്ലോക്ക് പ്രസിഡന്റ്‌ മനുദാസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top