24 August Saturday
പ്രളയം

തകർന്ന റോഡുകളിൽ ഭൂരിഭാഗവും പുനർനിർമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

കൊല്ലം
ജില്ലയില്‍ പ്രളയത്തിൽ തകർന്ന റോഡുകളിൽ ഭൂരിഭാഗവും പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കി പൊതുമരാമത്ത് വകുപ്പ്. കേടുപാട് പറ്റിയ 266.75 കിലോമീറ്റർ ദൂരം പുന:സ്ഥാപിച്ചു . 
106.713 കിലോമീറ്റർ പ്രവൃത്തികൾ പുരോഗതിയിലാണ്. 108.08 കോടി ഫണ്ട് വിനിയോഗിച്ചാണ് പ്രവർത്തനം. റീ-ബിൽഡ് കേരള, ബജറ്റ്, നബാർഡ് എന്നിവയിൽ ഉൾപ്പെടുത്തി 115.25 കോടിക്ക‌് ഭരണാനുമതി തേടി. 
2018–--19ൽ  109.24 കോടി രൂപ വിവിധ പദ്ധതികൾ വഴി റോഡ് നിർമാണത്തിന് ലഭിച്ചു. കിഫ്ബിയിലെ 17 പ്രവൃത്തികൾക്ക് ലഭിച്ച 656.13 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 
റീ-ബിൽഡ് കേരള പദ്ധതിയിൽ 25കോടി രൂപയ്ക്ക് 20 കിലോമീറ്റർ,  ബജറ്റ് 2019–--20ൽ നിന്നു 29 പ്രവ്യത്തികൾക്ക് 106.17 കോടി രൂപ, 100രൂപ ടോക്കണ്‍ പ്രൊവിഷൻ വഴി 13 പ്രവ്യത്തികൾക്ക് 22 കോടി രൂപയ്ക്കും ഭരണാനുമതി ലഭ്യമാക്കാൻ നടപടിയായി എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയർ ഡി സാജൻ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top