17 June Monday
ഒഡിഷയിലെ ഫോണി ചുഴലിക്കാറ്റ്

ദുരന്തമുഖത്ത് കൈത്താങ്ങാകാന്‍ കെഎസ്ഇബി സംഘം പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

കൊല്ലത്തുനിന്നും ഒഡീഷയിലെ പുനർനിർമാണ പ്രവർത്തനത്തിനു പോകുന്ന കെഎസ്‌ഇബി ജീവനക്കാർ

കൊല്ലം
ഫോണി ചുഴലിക്കാറ്റ് നാശംവിതച്ച ഒഡിഷയിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ കൊല്ലം ജില്ലാ ഇലക്ട്രിക്കൽ സർക്കിളിൽനിന്ന‌്  കെഎസ്ഇബി സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശത്തെതുർന്നാണ‌് 36 പേരടങ്ങുന്ന സംഘം യാത്രയായത്. 
അഞ്ച് ഓവർസിയർമാർ, 23 ലൈൻമാൻമാർ, എട്ട് ഇലക്ട്രിസിറ്റി വർക്കർമാർ എന്നിവർ  അടങ്ങുന്ന സംഘമാണ‌് പോകുന്നത‌്. കേരളത്തിൽനിന്ന‌് വൈദ്യുതി ബോർഡിലെ  ആറാമത്തെ സംഘമാണിത‌്. കൊല്ലം പ വർഹൗസ് കോമ്പൗണ്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കൊല്ലം സിറ്റി പൊലീസ് കമീഷണർ പി കെ മധു ഉദ്ഘാടനംചെയ്തു. കൊല്ലം ഇലഒഡിഷയിലെ ഫോണി ചുഴലിക്കാറ്റ് 
ദുരന്തമുഖത്ത് കൈത്താങ്ങാകാന്‍ കെഎസ്ഇബി സംഘം പുറപ്പെട്ടു
കൊല്ലം
ഫോണി ചുഴലിക്കാറ്റ് നാശംവിതച്ച ഒഡിഷയിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ കൊല്ലം ജില്ലാ ഇലക്ട്രിക്കൽ സർക്കിളിൽനിന്ന‌്  കെഎസ്ഇബി സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശത്തെതുർന്നാണ‌് 36 പേരടങ്ങുന്ന സംഘം യാത്രയായത്. 
അഞ്ച് ഓവർസിയർമാർ, 23 ലൈൻമാൻമാർ, എട്ട് ഇലക്ട്രിസിറ്റി വർക്കർമാർ എന്നിവർ  അടങ്ങുന്ന സംഘമാണ‌് പോകുന്നത‌്. കേരളത്തിൽനിന്ന‌് വൈദ്യുതി ബോർഡിലെ  ആറാമത്തെ സംഘമാണിത‌്. കൊല്ലം പ വർഹൗസ് കോമ്പൗണ്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കൊല്ലം സിറ്റി പൊലീസ് കമീഷണർ പി കെ മധു ഉദ്ഘാടനംചെയ്തു. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ് പ്രസന്നകുമാരി അധ്യക്ഷയായി.  കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി എസ് സന്തോഷ്കുമാർ സ്വാഗതംപറഞ്ഞു. 
ഒഡിഷയിലെ ചുഴലികാറ്റിനെ തുടർന്ന് 12,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതിൽ 1150 കോടി രൂപയുടെ നഷ്ടം വൈദ്യുതമേഖലയിലാണ്. 
കേരളത്തിൽനിന്ന‌് ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലായിരിക്കും സംഘങ്ങൾ പ്രവർത്തിക്കുക. വൈദ്യുത വിതരണ ശ്യംഖല പുനഃസ്ഥാപിക്കുന്നതോടൊപ്പം ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട ലൈൻ ജോലികളാണ് പത്തുദിവസം നീളുന്ന സന്ദർശനത്തിന‌് ഇടയിൽ സംഘം പൂർത്തിയാക്കുക.  
ചടങ്ങിൽ  എക്‌സിക്യൂട്ടീവ് എൻജിനിയർമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ് പ്രസന്നകുമാരി അധ്യക്ഷയായി.  കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി എസ് സന്തോഷ്കുമാർ സ്വാഗതംപറഞ്ഞു. 
ഒഡിഷയിലെ ചുഴലികാറ്റിനെ തുടർന്ന് 12,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതിൽ 1150 കോടി രൂപയുടെ നഷ്ടം വൈദ്യുതമേഖലയിലാണ്. 
കേരളത്തിൽനിന്ന‌് ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലായിരിക്കും സംഘങ്ങൾ പ്രവർത്തിക്കുക. വൈദ്യുത വിതരണ ശ്യംഖല പുനഃസ്ഥാപിക്കുന്നതോടൊപ്പം ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട ലൈൻ ജോലികളാണ് പത്തുദിവസം നീളുന്ന സന്ദർശനത്തിന‌് ഇടയിൽ സംഘം പൂർത്തിയാക്കുക.  
ചടങ്ങിൽ  എക്‌സിക്യൂട്ടീവ് എൻജിനിയർമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top