16 September Monday

പതിനാലുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കൊട്ടാരക്കര 
വിഷുദിനത്തിൽ പതിനാലുകാരിയെ പീഡിപ്പിച്ച അച്ഛന്റെ സുഹൃത്തായ മധ്യവയസ്‌കൻ പിടിയിൽ. വിലങ്ങറ വിലയന്തൂർ വിനിതാഭവനിൽ വിക്രമൻ(ജഗദീശൻ-,57) നെയാണ‌് കൊട്ടാരക്കര പൊലീസ‌് അറസ്റ്റ‌് ചെയ‌്തത‌്. ബന്ധുവീട്ടിൽ കഴിയുകയായിരുന്ന കുട്ടി വിഷുനാളിൽ രാവിലെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ വിക്രമൻ വിഷു ആഘോഷത്തിൽ പങ്കെടുക്കാനെത്തി കൈനീട്ടം നൽകാനെന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നു. വനിതാസെല്ലിൽ കുട്ടിയും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്നാണ് വിക്രമൻപിള്ളയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
പ്രധാന വാർത്തകൾ
 Top