31 March Tuesday

എ പി ജെ അബ്ദുൽ കലാം ദേശീയ പുരസ്‌കാരം ഏരൂർ സ്വദേശിനിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

മഡ്ഗാവ് നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ എ പി ജെ അബ്ദുൽ കലാം പുരസ്‌കാരം രശ്മി രാജ്‌ ഏറ്റുവാങ്ങുന്നു

അഞ്ചൽ 
മഡ്ഗാവ് നാഷണൽ കൾച്ചറൽ ഫൗണ്ടേഷന്റെ എ പി ജെ അബ്ദുൽ കലാം ദേശീയ പുരസ്‌കാരം അഞ്ചൽ ഏരൂർ സ്വദേശിനിക്ക്‌. പത്തനാപുരം മെഴുവേലി പിഎച്ച്‌എസ്എസിലെ അധ്യാപികയും കവയിത്രിയുമായ  രശ്മി രാജിന്റെ  ‘ചിതറിയ ചിന്തകൾ’ എന്ന കവിതാസമാഹാരമാണ്‌ പുരസ്കാരത്തിന്‌ അർഹമായത്‌. 
50,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഗോവ രവീന്ദ്രഭാവൻ മാർഗോയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവും കൊങ്കിണി സാഹിത്യകാരിയുമായ ബ്രിണ്ട മെനസിൽ രശ്മിക്കു  കൈമാറി. കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാക്കളായ ഡോ. ഭൂഷൺ ഭാവെ, നിൽബാ ഖണ്ടേക്കർ, ഗൗർ വർണക്കർ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top