18 February Monday

എന്‍ എസ് അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2016

കൊല്ലം > സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ ചരമദിനം ബുധനാഴ്ച സമുചിതമായി ആചരിക്കും. രാവിലെ എട്ടിന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള നേതാക്കളും കരുനാഗപ്പള്ളി, ശൂരനാട് ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് സിപിഐ എം കൊല്ലം ഏരിയകമ്മിറ്റി നേതൃത്വത്തില്‍ ചിന്നക്കട ക്ളോക്ക് ടവര്‍ ജങ്ഷനില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ചിന്നക്കടയിലെ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും.

കെ സുരേഷ്കുറുപ്പ് എംഎല്‍എ, ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാനകമ്മിറ്റിഅംഗം കെ വരദരാജന്‍ എന്നിവര്‍ സംസാരിക്കും. 2015ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വങ്ങിയവര്‍ക്കുള്ള എന്‍ എസ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമ്മേളനത്തില്‍ വിതരണംചെയ്യും.

കരുനാഗപ്പള്ളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5.30ന് ആലുംകടവില്‍ ചേരുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി ഉദ്ഘാടനംചെയ്യും. കെ എന്‍ ബാലഗോപാല്‍, സൂസന്‍കോടി, പി ആര്‍ വസന്തന്‍ എന്നിവര്‍ പങ്കെടുക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള എന്‍ എസ് എന്‍ഡോവ്മെന്റ് വിതരണംചെയ്യും.

പ്രധാന വാർത്തകൾ
 Top