25 May Wednesday
998 പേർക്കുകൂടി കോവിഡ്‌

ജാഗ്രത മറക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

 കൊല്ലം

ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഞായറാഴ്ച 998 പേർക്ക് രോഗം സ്ഥിരീകരിച്ചു. 981 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 13 ആരോഗ്യപ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും രോഗമുണ്ട്‌. 29 പേർ രോഗമുക്തരായി. 
കൊല്ലം കോർപറേഷനിൽ 228 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ പുനലൂർ –--41, കൊട്ടാരക്കര –--30, പരവൂർ –--26, കരുനാഗപ്പള്ളി –--18 എന്നിങ്ങനെയാണ് രോഗികൾ.
പഞ്ചായത്തുകളിൽ പത്തനാപുരം -–-39, ചവറ –-25, കല്ലുവാതുക്കൽ –--23, മൈലം ചടയമംഗലം 20 വീതം, കടയ്‌ക്കൽ –--19, അഞ്ചൽ, പിറവന്തൂർ 18 വീതം, ഇടമുളയ്‌ക്കൽ, നെടുവത്തൂർ, ശാസ്താംകോട്ട 17 വീതം, കരീപ്ര –-15, കുളക്കട –-14 ആദിച്ചനല്ലൂർ, വെട്ടിക്കവല 13 വീതം, ഇട്ടിവ, തലവൂർ, തഴവ, പന്മന 12 വീതം, അലയമൺ, ഇളമ്പള്ളൂർ, പോരുവഴി, എരൂർ, കുണ്ടറ, കുലശേഖരപുരം, കൊറ്റങ്കര, പൂതക്കുളം 11 വീതം, ഇളമാട്, ഓച്ചിറ, ചിറക്കര, പവിത്രേശ്വരം, പൂയപ്പള്ളി, മയ്യനാട് 10 വീതം, പെരിനാട്, വെളിനല്ലൂർ ഒമ്പതുവീതം, എഴുകോൺ, കരവാളൂർ, തേവലക്കര, മേലില, ശൂരനാട് വടക്ക് എട്ടുവീതം, ഉമ്മന്നൂർ, നെടുമ്പന, പട്ടാഴി, പേരയം, മൈനാഗപ്പള്ളി ഏഴുവീതം, കുളത്തൂപ്പുഴ, ചാത്തന്നൂർ, തൃക്കോവിൽവട്ടം, തെന്മല, തൊടിയൂർ ആറുവീതം, കിഴക്കേ കല്ലട, പനയം, വിളക്കുടി അഞ്ചുവീതം, കുന്നത്തൂർ, നിലമേൽ, പട്ടാഴി വടക്കേക്കര നാലുവീതം, ആലപ്പാട്, കുമ്മിൾ, ചിതറ, ശൂരനാട് തെക്ക് മൂന്നുവീതം എന്നിങ്ങനെയും രോഗികളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top