14 December Saturday

സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
പൂയപ്പള്ളി
സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കരിങ്ങന്നൂർ വിഷ്ണുഭവനിൽ വിജയൻ (48) ആണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരി വിജയമ്മ വീടിനോട് ചേർന്ന് നടത്തിയിരുന്ന ചായക്കടയിലെത്തിയാണ്‌ ഇയാൾ ആക്രമണം നടത്തിയത്‌. സംഭത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ പൂയപ്പള്ളി എസ്എച്ച്ഒ വിനോദ് ചന്ദ്രൻ, എസ്ഐ രാജീവ്കുമാർ, വി വി സുരേഷ്, രാജൻ, ഗോപകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ്‌ ചെയ്തത്.
പ്രധാന വാർത്തകൾ
 Top