28 November Sunday
അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്‌

എലിപ്പനി കൂടുതൽ തൊഴിലുറപ്പു തൊഴിലാളികളിൽ

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

കൊല്ലം

കഴിഞ്ഞ വർഷത്തെക്കാൾ എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ ഇക്കൊല്ലം കൂടുതലാണെന്ന്‌ ആരോഗ്യവകുപ്പ്‌. തൊഴിലുറപ്പു തൊഴിലാളികൾക്ക് കൂടുതലായി എലിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ഗുളിക(ഡോക്സി)കഴിക്കണമെന്ന് ആരോഗ്യവകുപ്പ്‌ നിർദേശിച്ചു. എല്ലാ പ്രഥമികാരോഗ്യകേന്ദ്രത്തിലും ‘ഡോക്സി കോർണർ' സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം കോർപറേഷൻ, തഴവ, പത്തനാപുരം, പിറവന്തൂർ, പുനലൂർ പ്രദേശങ്ങളിൽ എലിപ്പനി മരണവും കൂടുതലായി റിപ്പോർട്ട്‌ ചെയ്‌തു. 
എലിപ്പനി ബാധിച്ചവരിൽ 90 ശതമാനത്തിലേറെപ്പേരും മലിനജലമായും മൃഗങ്ങളുമായും അടുത്തിടപഴകുന്നവരാണ്. എലിപ്പനി ബാധിച്ചു മരിച്ചവര
െല്ലാം ഈ സാഹചര്യത്തിലുള്ളവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. പനി ലക്ഷണങ്ങളുമായി വരുന്നവരുടെ തൊഴിൽ സാഹചര്യം ചോദിച്ചു മനസ്സിലാക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യവകുപ്പ് നിർദേശിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ അടക്കമുള്ള ആശുപത്രികളിൽ അപായ സാധ്യത കൂടുതലുള്ളവരുടെ രജിസ്റ്റർ കരുതും. തൊഴിലുറപ്പ് തൊഴിലാളികൾ, മലിനജലവുമായും മൃഗങ്ങളുമായി സമ്പർക്കത്തിൽ വരുന്ന വെറ്റിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവർക്ക് എല്ലാ ആഴ്ചയും പ്രതിരോധ ഗുളിക നിർബന്ധമായും വിതരണം ചെയ്യണമെന്നും നിർദേശിച്ചു. പ്രതിരോധ മരുന്ന് വിതരണത്തിനു പ്രത്യേക ക്യാമ്പയിൻ നടത്താനുള്ള ആലോചനയിലാണ്‌ ആരോഗ്യവകുപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top