21 October Monday

ബിഎസ്എൻഎൽ ഹിതപരിശോധന ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
 ബിഎസ്എൻഎൽ  ഹിതപരിശോധന ഇന്ന് കൊല്ലം
ബിഎസ്എൻഎല്ലിൽ അംഗീകൃത നോൺ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പ്‌ തിങ്കളാഴ്ച നടക്കും. തൊഴിലാളികൾ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഏഴാമത് ഹിതപരിശോധന ബിഎസ്എൻഎൽ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ ആറുതവണയും ഒന്നാംസ്ഥാനത്തെത്തി അംഗീകാരം നേടിയത് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനാണ്. 
കേരളത്തിൽ കഴിഞ്ഞ തവണ 64.36 ശതമാനം വോട്ടുനേടി. ഇത്തവണ 70 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. 
ജില്ലയിൽ വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജർ ഓഫീസ്, ടെലഫോൺ എക്സ്ചേഞ്ച് ചിന്നക്കട, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ചാത്തന്നൂർ എന്നീ ബിഎസ്എൻഎൽ ഓഫീസുകളിൽ പോളിങ്‌ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹിതപരിശോധനയിൽ 18 സംഘടനകൾ പങ്കെടുക്കും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്‌. 18ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
 
പ്രധാന വാർത്തകൾ
 Top