24 August Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആർഎസ്‌പി നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

സെബാസ്റ്റ്യൻ ഡിക്രൂസ്‌

 

ഇരവിപുരം 
പനമൂട് സുനാമി ഫ്ലാറ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും  ആർഎസ്‌പി നേതാവുമായ സ്നേഹംതീരം വീട്ടിൽ സെബാസ്റ്റ്യൻ ഡിക്രൂസിനെ (50) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അയൽവാസിയായ  പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയായത് . കുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റത്തെ തുടർന്ന് അധ്യാപകർ കൗൺസിലിങ്ങിന‌് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 
തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു . ഇരവിപുരം പൊലീസ‌് അറസ്റ്റ‌് ചെയ‌്ത ഓട്ടോഡ്രൈവർ കൂടിയായ പ്രതിയെ റിമാൻഡ‌്ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top