25 July Sunday

ചവറയിൽ കോവിഡ് നിയന്ത്രണവിധേയം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
ചവറ 
ലോക്ഡൗണും അധികനിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ചവറ ബ്ലോക്ക് പരിധിയിൽ കോവിഡ്  കേസുകളുടെ എണ്ണം കുറയുന്നു. പുത്തൻതുറ സർക്കാർ അരയസേവ ഹയർ സെക്കൻഡറി സ്കൂളിൽ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളായ 384 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചില്ല. രണ്ടാംതരംഗത്തിന്റെ തുടക്കത്തിൽ ചവറയിൽ 1500 രോഗികളുണ്ടായിരുന്നു. 
ചവറ പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റു പഞ്ചായത്തുകളിൽ അധിക നിയന്ത്രണങ്ങൾ ഒഴിവാക്കി. കെഎംഎംഎൽ കോവിഡ് ആശുപത്രിയിലും രോഗികൾ കുറഞ്ഞു. 
നീണ്ടകരയിൽ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ ക്യാമ്പിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ രജിത്, സ്ഥിരംസമിതി അധ്യക്ഷരായ ബേബി രാജൻ, രാജീവൻ, ഹെൽത്ത് സൂപ്പർവൈസർ ഷാജി, ഇൻസ്പെക്ടർ ജോയി എന്നിവർ നേതൃത്വം നൽകി. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ കർശന പരിശോധന തുടരുമെന്ന്‌ ചവറ സിഐ എച്ച് അനിൽകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top