04 August Wednesday

"നിങ്ങൾ കഴിച്ചോ'

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

യാത്രക്കാർക്ക് ഭക്ഷണപ്പൊതിയുമായി നിൽക്കുന്ന ഡിവൈഎഫ്ഐ
പ്രവർത്തകർ

ചടയമംഗലം 
നാട് ഉറങ്ങുമ്പോഴും അവർ ഉണർന്നിരിക്കുകയാണ്‌, വിശക്കുന്നവർക്ക്‌ അന്നമൂട്ടാൻ. രാത്രി 8.30 മുതൽ 11 വരെ ചടയമംഗലം മേടയിൽ ജങ്‌ഷനിൽ നക്ഷത്രാങ്കിത ശുഭ്രപതാകയും കൈയിലേന്തി അവരുണ്ടാകും. കൂടെ ‘നിങ്ങൾ കഴിച്ചോ’ എന്നെഴുതിയ ബോർഡും.  
ലോക്‌ഡൗണിൽ വിശന്നാണ് നിങ്ങളുടെ വരവെങ്കിൽ ആവശ്യമായ ഭക്ഷണം ഇവർ നൽകും. ദീർഘദൂരത്തേക്കായാലും ചെറുയാത്രയായാലും വാഹനം നിർത്തിയാൽ ആവശ്യമുള്ള ആഹാരം ലഭ്യമാക്കും. ആവശ്യമെങ്കിൽ വെള്ളവും സാമൂഹ്യഅകലം പാലിച്ചിരുന്ന്‌ കഴിക്കാനുള്ള സൗകര്യവും ഒരുക്കും. ചടയമംഗലം യുപിഎസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ്‌ ഈ സന്നദ്ധപ്രവർത്തനം. 
ഡിവൈഎഫ്ഐ പ്രവർത്തകർ പാചകംചെയ്തു കവറിലാക്കിയതും വീടുകളിൽനിന്ന് നൽകുന്നതുമായ ഭക്ഷണപ്പൊതികളാണ് നൽകുന്നത്. 
100 പൊതിയാണ് ദിവസവും നൽകുന്നത്. മന്ത്രി വീണാ ജോർജ്‌, ആശ എംഎൽഎ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് എന്നിവർ ഇവരുടെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞവരാണ്. 
യൂണിറ്റ്  പ്രസിഡന്റ് അൻസർ, സെക്രട്ടറി അനൂപ് എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ്അം​ഗങ്ങളും പ്രവർത്തനത്തിൽ സജീവമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top