17 October Thursday

പ്രതിനിധി സമ്മേളനം ഇന്ന‌് പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
അഞ്ചൽ
കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ഏഴാമത് ജില്ലാസമ്മേളനം ആയൂരിൽ തുടങ്ങി. സമ്മേളനത്തിന്റ ഭാഗമായി ആമ്പാടി ഓഡിറ്റോറിയത്തിൽ കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. സംഗമം വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ്ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനംചെയ്തു. എഎസ‌്പി ഷാനവാസ് മുഖ്യാതിഥിയായി. അസോസിയേഷൻ റൂറൽ സെക്രട്ടറി വി പി ബിജു സ്വാഗതം പറഞ്ഞു.  ഷീൻതറയിൽ, എസ് ഷൈജു, സജു എസ് ദാസ്, എസ് സലിം, കെ ശിവപ്രസാദ്, ആർ രാജീവൻ, അജിത്കുമാർ, എം വിനോദ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന‌് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 
 ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ ഉദ്ഘാടനംചെയ്യും. പകൽ 3.-30ന് പൊതുസമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെ ജി അലക്സാണ്ടർ എന്നിവർ മുഖ്യാതിഥിയാകും.
പ്രധാന വാർത്തകൾ
 Top