19 July Friday

എൻ എസ‌് ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റ‌് ഉദ‌്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കൊല്ലം
എൻ എസ‌് സഹകരണ ആശുപത്രി ക്യാൻസർ ചികിത്സാവിഭാഗത്തിൽ കീമോതെറാപ്പി യൂണിറ്റ‌് ആരംഭിക്കുന്നു. തിങ്ക‌ളാഴ‌്ച ആരംഭിക്കുന്ന കീമോതെറാപ്പി  യൂണിറ്റിൽ ക്യാൻസർ രോഗനിർണയത്തിനും ചികിത്സയ‌്ക്കും അത്യാധുനിക സൗകര്യങ്ങളാണ‌് ഒരുക്കിയിട്ടുള്ളത്‌. കീമോതെറാപ്പി ഒപി, ഐപി സേവനം, ക്യാൻസർ രോഗനിർണയം, ഇമ്യൂണോതെറാപ്പി, ഹോർമോൺ തെറാപ്പി, മെഡിക്കൽ കീമോതെറാപ്പി, പാലിയേറ്റീവ‌് സേവനം, ക്യാൻസർ പ്രതിരോധ ബോധവർക്കരണ ക്യാമ്പുകൾ എന്നിവ കീമോതെറാപ്പി യൂണിറ്റിലെ സേവനങ്ങളാണ‌്. ആശുപത്രിയിലെ സൂപ്പർ സ‌്പെഷ്യാലിറ്റി ബ്ലോക്കിൽ ഇതിനായി പ്രത്യേകം വാർഡും സജ്ജീകരിച്ചിട്ടുണ്ട‌്. ജില്ലയിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും കീമോതെറാപ്പി യൂണിറ്റ‌് പ്രവർത്തിക്കുക.
പ്രധാന വാർത്തകൾ
 Top