18 October Friday

കൊല്ലം മൺസൂൺ മാരത്തൺ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

കൊല്ലം
വിമുക്തിയുടെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കൊല്ലം മൺസൂൺ മാരത്തൺ ഞായറാഴ‌്ച രാവിലെ 5.30ന് കന്റോൺമെന്റ് മൈതാനിയിൽ നടക്കും. മന്ത്രി ടി പി രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 6.30ന് ഫൺറൺ മാരത്തൺ മന്ത്രി കെ രാജു ഫ്ലാഗ് ഓഫ് ചെയ്യും.
രാവിലെ എട്ടിന് പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ മുഖ്യപ്രഭാഷണവും സമ്മാനദാനവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ലഹരിവിരുദ്ധ സന്ദേശം നൽകും. കലക്ടർ എസ് കാർത്തികേയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
മാരത്തൺ കന്റോൺമെന്റ് മൈതാനിയിൽനിന്ന‌് ആരംഭിച്ച് എ‌സ‌്പി ഓഫീസ് മേൽപ്പാലം, ബീച്ച് റോഡ്, പോർട്ട് റോഡ്, വാടി, സിവിൽ സ്റ്റേഷൻ, താലൂക്ക് കച്ചേരി ജങ‌്ഷൻ, ലിങ്ക് റോഡ്, റസിഡൻസി റോഡ്, ചിന്നക്കട, ശങ്കേഴ്‌സ്, കുറവൻപാലം, നായേഴ്‌സ് ഹോസ്പിറ്റൽ, കടപ്പാക്കട വഴി പീരങ്കി മൈതാനത്ത് സമാപിക്കും. ഫൺ റൺ പീരങ്കി മൈതാനത്തുനിന്ന് ആരംഭിച്ച് ശങ്കർ പ്രതിമ ചുറ്റി റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ജെറോം നഗർ, താലൂക്ക് കച്ചേരി വഴി പീരങ്കി മൈതാനത്ത് എത്തി സമാപിക്കും.
പ്രധാന വാർത്തകൾ
 Top